സാമ്ബത്തിക പ്രതിസന്ധി ; ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടണ്‍ ഡീസല്‍ നല്‍കി ഇന്ത്യ

ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ. 40,000 മെട്രിക് ടണ്‍ ഡീസലാണ് ഇന്ത്യ പുതുതായി ശ്രീലങ്കയ്ക്ക് നല്‍കിയിരിക്കുന്നത്.

സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ ഇന്ത്യ മുന്‍പും സഹായിച്ചിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് ഇന്ധന സഹായം നല്‍കിയത്.

ശ്രീലങ്കയില്‍ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടലുണ്ടായിരുന്നു. 19ന് നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ മരണപ്പെട്ടു. വെടിവയ്പ്പില്‍ പത്ത് പേര്‍ക്കാണ് പരുക്കേറ്റത്. രാജ്യതലസ്ഥാനത്ത് നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള രാംബുക്കാനയിലാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടം ഹൈവേ തടഞ്ഞാണ് പ്രതിഷേധം നടത്തിയത്.

Related posts

Leave a Comment