തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍ അതിനെ അതിജീവിക്കാന്‍ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസാക്കിയേക്കുമെന്ന് സൂചന. ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബഡ്‌ജറ്റില്‍ ഇതിനുള്ള നിര്‍ദ്ദേശം ഉണ്ടാകാനാണ് സാദ്ധ്യത. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 ജീവനക്കാരാണ് സംസ്ഥാന സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
ഫുള്‍ സര്‍വീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ 20 ലക്ഷം രൂപ വേണ്ടി വരും. ഉയര്‍ന്ന തസ്തികയില്‍ വിരമിക്കുന്നവര്‍ക്ക് നല്‍കാന്‍ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്. പെന്‍ഷന്‍ പ്രായം കൂട്ടിയില്ലെങ്കില്‍ ഇത്രയും തുക നല്‍കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനാവില്ല. അതിനെ മറികടക്കാനുള്ള ഏക വഴി പെന്‍ഷന്‍ പ്രായം കൂട്ടുകയാണെന്നാണ് നിഗമനം.
പക്ഷേ, ഇതിനെതിരെ ഉയര്‍ന്ന് വരാന്‍ സാദ്ധ്യതയുള്ള പ്രതിഷേധമാണ് സര്‍ക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജന സംഘടനകളടക്കം സമരത്തിന് ഇറങ്ങുമെന്നുള്ളതിനാല്‍ അതിനെ എങ്ങനെ അതി ജീവിക്കാനാകുമെന്നതും വിലയിരുത്തും. നിലവില്‍ പിണറായി സര്‍ക്കാരിനു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണമില്ലാത്ത അവസ്ഥയാണ് . കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. പ്രതീക്ഷിച്ച നികുതി കിട്ടിയില്ല 30 ശതമാനം നികുതി വളര്‍ച്ചയാണ് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ലക്ഷ്യം കണ്ടില്ല . 14 ശതമാനം മാത്രമാണ് നികുതി വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി 30,000 കോടിയുടെ നികുതിയാണ് ലഭിക്കാനുള്ളത് . ഇതാണ് സംസ്ഥാനത്ത് ഇത്രയും സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കാനിടയാക്കിയതെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയര്‍ത്തി ഇതിന് പ്രതിവിധി കാണാമെന്ന ആലോചനയുമുണ്ട്. ഒന്നര വര്‍ഷമേ ഈ സര്‍ക്കാരിന് കാലാവധിയുള്ളൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാേലും പണമില്ലാത്ത അവസ്ഥയിലാണ്. ശമ്ബളവും പെന്‍ഷനും മാത്രമാണ് ട്രഷറിയില്‍ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. ഇതാണ് എളുപ്പ വഴി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ തത്കാലം ജീവനക്കാര്‍ വിരമിക്കുമ്ബോള്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഇതില്ലാതെ ഇപ്പോള്‍ നടക്കുന്ന രീതിയില്‍ മുന്നോട്ട് പാേയാല്‍ സംസ്ഥാനം വീണ്ടും കടുത്ത ഞെരുക്കത്തിലാകും.