കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎല്‍എക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി.
കേസിലെ വിചാരണ നടപടികള്‍ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം കോടതി തള്ളി.
കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ ആണ് കേസ് നല്‍കിയത്.