സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പൊലീസുകാരന്‍ തൂങ്ങി മരിച്ചു

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട കോന്നി പൊലീസ് ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്ക്തോട് സ്വദേശി ബിനു കുമാര്‍ ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് ഒളിച്ച്‌ കടന്ന ഇയാള്‍ രാവിലെ ആറുമണിയോടെ മുകള്‍ നിലയിലെ മുറിയിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

റാന്നി സ്വദേശിയായ യുവതിയില്‍ നിന്ന് 14 ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ ബിനുകുമാര്‍ കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്നു.

പരിചയം മുതലാക്കി നിരവധി സ്ത്രീകളില്‍ നിന്നും ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതികളുണ്ട്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment