ജാതി രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വട്ടിയൂര്‍ക്കാവിലെ ചുവപ്പ് വിജയം.
വമ്ബന്‍ അട്ടിമറി വിജയമാണ് ഇവിടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് കരസ്ഥമാക്കിയിരിക്കുന്നത്. ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് സി.പി.എംപോലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ യാഥാര്‍ത്ഥത്തില്‍ മത്സരം നടന്നത് എന്‍.എസ്.എസ് നേതൃത്വവും സി.പി.എമ്മും തമ്മിലായിരുന്നു.
ഇടതുപക്ഷത്തിന്റെ അടിവേര് തന്നെ തകര്‍ക്കാം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എന്‍.എസ്.എസ് ഇത്തവണ പ്രവര്‍ത്തിച്ചിരുന്നത്.
പരസ്യമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍.എസ്.എസ് രംഗത്തിറങ്ങിയത് രാഷ്ട്രിയ കേരളത്തെതന്നെ അമ്ബരപ്പിച്ച കാര്യമായിരുന്നു. ഈ സാമുദായിക ദാര്‍ഷ്ട്യത്തിനാണിപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.
ഫിനിക്സ് പക്ഷിയെ പോലെയാണ് വട്ടിയൂര്‍ക്കാവില്‍ ചെമ്ബട ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നത്. ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മൂന്നാം സ്ഥാനത്തായിടത്ത് നിന്നാണ് ഈ വമ്ബന്‍ തിരിച്ചുവരവ്. അതായത് മണ്ഡലത്തിലെ 40 ശതമാനം വരുന്ന നായര്‍ വോട്ടുകളില്‍ നല്ലൊരു പങ്കും ഇടതുപക്ഷത്തിന് തന്നെ കിട്ടിയെന്ന് വ്യക്തം.
സ്വന്തം സമുദായംഗങ്ങള്‍ക്കിടയില്‍ തന്നെ സ്വീകാര്യത ഇല്ലാത്ത നേതാവായി സുകുമാരന്‍ നായരും ഇതോടെ മാറി കഴിഞ്ഞു.
നേതൃത്വത്തിന്റെ ശരിദൂരമല്ല സമുദായംഗങ്ങളുടെ ശരിദൂരമെന്നതും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.