തെന്നിന്ത്യന്‍ താരദമ്ബതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വന്ന് തുടങ്ങിയിട്ട് മാസങ്ങളായി. ഇനിയും പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇതോടെ ദിനംപ്രതി രണ്ടാളെയും പറ്റിയുള്ള ഗോസിപ്പുകള്‍ വര്‍ദ്ധിച്ച് വരികയായിരുന്നു. അടുത്തിടെ നാഗചൈതന്യയുടെ കരിയറുമായി ബന്ധപ്പെട്ട നടന്ന ചടങ്ങുകളില്‍ നിന്നും സാമന്ത വിട്ട് നിന്നതോട് കൂടി അഭ്യൂഹങ്ങളെല്ലാം സത്യമാണെന്ന രീതിയിലേക്ക് എത്തി.
പ്രമുഖരടക്കം നിരവധി പേര്‍ താരദമ്ബതിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേ സമയം തെലുങ്ക് നടി ശ്രീ റെഡ്ഡി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. പല താരങ്ങളെ കുറിച്ചും വെളിപ്പെടുത്തി വിവാദങ്ങളുണ്ടാക്കി നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് ശ്രീ റെഡ്ഡി. ഇത്തവണ സാമന്ത-നാഗചൈതന്യ പ്രശ്‌നത്തില്‍ നടി പറഞ്ഞ വാക്കുകളാണ് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
‘മനോഹരമായ ദമ്ബതിമാര്‍. എന്നേക്കും നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനില്‍ ഒരു വീഡിയോയുമായിട്ടാണ് ശ്രീ റെഡ്ഡി എത്തിയിരിക്കുന്നത്. ‘ഞങ്ങള്‍ക്കെല്ലാം വളരെ പ്രചേദനം നല്‍കുന്ന ദമ്ബതിമാര്‍ ആയിരുന്നു നിങ്ങള്‍. ഇനിയും രണ്ട് പേരും ഒരുമിച്ച് ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങളിലൂടെ ഒത്തിരി ആളുകള്‍ക്ക് പ്രചോദനം ലഭിക്കും. ജീവിതത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. പക്ഷേ ഒരുമിച്ച് തന്നെ ഉണ്ടാവണം. ഇത് എന്റെയൊരു അപേക്ഷ മാത്രമാണ്’ എന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.