ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഖാലിസ്ഥാനികളുടെ ആക്രമണം. സാന്‍ഫ്രാന്‍സിസ്കോയിലുളള കോണ്‍സുലേറ്റിനു ഖലിസ്ഥാനികള്‍ തീയിട്ടു.
ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ സാന്‍ഫ്രാന്‍സിസ്കോ ഫയര്‍ വിഭാഗം അതിവേഗം തീയണച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. യുഎസിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നേരെയുളള ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.