സഹായം നല്‍കാന്‍ നോട്ടടിക്കുന്ന യന്ത്രം കൈയ്യിലില്ല; പ്രളയത്തില്‍ മുങ്ങിയ മനുഷ്യരെ പരിഹസിച്ച്‌ യെദ്യൂരപ്പ; എംഎല്‍എമാരുടെ ആര്‍ത്തി തീര്‍ക്കാന്‍ പണമില്ലേയെന്ന് തിരിച്ചടിച്ച്‌ പ്രതിപക്ഷം

ബംഗളൂരു: പ്രളയത്തില്‍ മുങ്ങി ദുരിതത്തിലായ സ്വന്തം ജനതയെ പരിഹസിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട ശിവമോഗയിലെ പ്രളയ ദുരിതബാധിതരായ മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ല എന്നാണ് യെദ്യൂരപ്പ മറുപടിയായി പറഞ്ഞത്. യെദ്യൂരപ്പയുടെ ക്രൂരമായ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തി.

ദുരിത ബാധിതര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തിമൂത്ത എംഎല്‍എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എംഎല്‍എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും ആരാണ് കറന്‍സി നോട്ട് അടിക്കുന്നതെന്ന് ജനതാദള്‍ എസ് ചോദ്യം ചെയ്തു.

പ്രളയകാലത്തെ യെദ്യൂരപ്പയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു.

Related posts

Leave a Comment