സഹപാഠിയെ അടിച്ചും തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചും ക്രൂരത; ആന്ധ്രയില്‍ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സഹപാഠിയെ ഹോസ്റ്റലിൽ മുറിയില്‍ അടിച്ചും തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചും ക്രൂരത കാണിച്ച നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ.

ആന്ധ്രാപ്രദേശിലെ വെസ്റ്റ ഗോദാവരി ജില്ലയിലുള്ള ഭീമവരാലുള്ള സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

സഹപാഠിയെ വടികൊണ്ടും പിവിസി പൈപ്പുകൊണ്ടും അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

മര്‍ദ്ദനമേല്‍ക്കുന്നയാള്‍ മാപ്പുപറയുന്നതും അക്രമികളോട് അപേക്ഷിക്കുന്നതും കാണാം.  മര്‍ദ്ദനമേല്‍ക്കുന്നയാളുടെ ഷര്‍ട്ട് വലിച്ചുകീറിയ നിലയിലാണ്.

എസ്സ് ആര്‍കെആര്‍ എന്‍ജിനീയറിംഗ് കോളജിലെ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഏതാനും ദിവസം മുന്‍പാണ് ഈ സംഭവം നടന്നത്.

മര്‍ദ്ദനമേറ്റ അങ്കിത് എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളാണ് . കൈകളിലും നെഞ്ചിലും കാര്യമായ ക്ഷതങ്ങളുണ്ട്.

മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ഈ വിദ്യാര്‍ത്ഥികള്‍ ഒരു സ്വകാര്യ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

കോളജ് പ്രിന്‍സിപ്പലിനേയും ബന്ധപ്പെട്ട മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു.

Related posts

Leave a Comment