മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നവി മുംബൈ പോലീസും ഹരിയാന പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരാള്‍ പിടിയില്‍.
ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് 70 പേരെ അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.