സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും വന്‍ കുതിപ്പില്‍; പവന് ഇരുന്നൂറു രൂപ വര്‍ധിച്ച്‌ 36,320 രൂപയില്‍ എത്തി

കൊച്ചി: സര്‍വകാല റെക്കോര്‍ഡിട്ടതിന് പിന്നാലെ താഴേക്ക് പോയ സ്വര്‍ണവില വീണ്ടും വന്‍ കുതിപ്പില്‍. ഇന്ന് ഗ്രാമിന് പവന് ഇരുന്നൂറു രൂപ വര്‍ധിച്ച്‌ 36,320 രൂപയില്‍ എത്തി. ഗ്രാമിന് കൂടിയത് 25 രൂപ.

ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35800 രൂപയായാണ് താഴ്ന്നത്. ജൂലൈ ഒന്നിനാണ് സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടത്. പവന് 36160 രൂപ കുറിച്ചാണ് പുതിയ ഉയരം കീഴടക്കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

Related posts

Leave a Comment