സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ വോഡാഫോണ്‍- ഐഡിയ അടച്ചുപൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി കെഎം ബിര്‍ള

മുംബൈ: സര്‍ക്കാര്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ സേവന ദാതാക്കളായ വോഡാഫോണ്‍ ഐഡിയ അടച്ചുപൂട്ടേണ്ടി വരുമെന്ന് കുമാര്‍ മംഗളം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ടൈംസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശിക തുകയായ തൊണ്ണൂറ്റി രണ്ടായിരം രൂപ ടെലികോം കമ്ബനികള്‍ സര്‍ക്കാരിന് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ ഭീമമായ നഷ്ടമാണ് ടെലികോം കമ്ബനികള്‍ക്ക് നേരിടേണ്ടി വന്നത്.

Read More: മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ ‘പണി കിട്ടും’; കേസ് മരുമക്കള്‍ക്കെതിരെ, പുതിയ നിയമം ഇങ്ങനെ…

സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയയുടെ കഥ അവസാനിക്കുമെന്നാണ് കരുതുന്നത്. കമ്ബനിയില്‍ ഇനി നിക്ഷേപം നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 54, 183.9 കോടി രൂപയാണ് വോഡാഫോണ്‍ ഐഡിയ കുടിശിക ഇനത്തില്‍ അടച്ചുതീര്‍ക്കേണ്ടി വരിക. കമ്ബനികള്‍ ടെലികോം -ഇതര വരുമാനങ്ങള്‍ കൂടി കണക്കിലെടുത്ത് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് സര്‍ക്കാരിന് ഫീസായി നല്‍കേണ്ടത് എന്നായിരുന്നു സുപ്രീം കോടതി ഇത്തരവ്. ഇതോടെയാണ് കുടിശികയും അതിനുള്ള പിഴയും പലിശയും ചേര്‍ത്ത് വന്‍ തുക അടയേക്കേണ്ടി വരുന്നത്.

ബിര്‍ളയുടെ ഐഡിയയും ബ്രീട്ടീഷ് ടെലികോം ഭീമനായ വോഡാഫോണും കഴിഞ്ഞ വര്‍ഷമാണ് ലയിച്ചത്. 1.17 കോടിയാണ് വോഡാഫോണ്‍ ഐഡിയയുടെ കടം. രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കമ്ബനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ പുന: പരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

ബിര്‍ളയുടെ പ്രസംഗം വാര്‍ത്തയായതോടെ വോഡാഫോണ്‍ ഐഡിയയുടെ ഓഹരിമൂല്യം ഇടിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment