സര്‍ക്കാര്‍ പ്രഖ്യാപനം പേപ്പറുകളിൽ ഒതുങ്ങി; മീനിന് ന്യായവില കിട്ടാതെ മത്സ്യത്തൊഴിലാളികള്‍

മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിൽ വല വീശി മീൻ പിടിക്കുന്ന ഇവർക്ക് എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികള്‍ക്ക് മീനിന് ന്യായവില ഉറപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വെറുതേയായി. ആദ്യഘട്ടത്തിൽ സർക്കാരിന് കീഴിലുള്ള ഹാർബറുകളിൽ, ഹാർബർ മാനേജ്മെന്‍റ് കമ്മിറ്റികൾ രൂപീകരിച്ചു. എന്നാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ന്യായവിലയ്ക്ക് മത്സ്യം വാങ്ങി സംഭരിയ്ക്കാൻ മത്സ്യഫെഡിന്‍റെ നേതൃത്തിൽ സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും ചെല്ലാനമടക്കം പല ഹാർബറുകളിലും നടപ്പായില്ല. മാത്രമല്ല സര്‍ക്കാർ നടപടി ഓര്‍ഡിൻസ് ഇറക്കലിലും പുതുക്കലിലും മാത്രം ഒതുങ്ങി. ഇപ്പോഴും ഇടനിലക്കാര്‍ക്ക് തോന്നും പടിയാണ് മീൻവില. മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓര്‍ഡിനന്‍സ് ആദ്യം ഇറക്കിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മത്സ്യത്തിന്‍റെ അടിസ്ഥാന വില നിശ്ചയിക്കാൻ കളക്ടര്‍ അധ്യക്ഷനായി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി. ഇടനിലക്കാര്‍ ഒഴിവാകും, കമ്മീഷൻ 20 ൽ നിന്ന് അഞ്ച് ശതമാനമായി കുറയും. ഇതാണ് സര്‍ക്കാര്‍ പറഞ്ഞ പ്രധാന നേട്ടം. എന്നാൽ ലേലകമ്മീഷനായി സര്‍ക്കാര്‍ പണം കവരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു. ഹാര്‍ബറുകള്‍ക്കും ഫിഷ് ലാന്‍ഡിങ് സെന്‍ററുകള്‍ക്കും പുറത്തുള്ള മീൻ വില്‍പ്പന നിയമവിരുദ്ധമാകുമെന്ന ആശങ്കയിൽ മത്സ്യത്തൊഴിലാളികളും എതിര്‍ത്തു. അതേസമയം വലയിൽ കാര്യമായി ഒന്നും തടയാത്ത ദിവസങ്ങളും കോളടിക്കുന്ന ചില ദിവസങ്ങളും മത്സബന്ധനത്തിനിടെ പതിവാണ്. ഇത്തരത്തിൽ വമ്പൻ കോളടിച്ചിരിക്കുകയാണ് ഗോദാവരി ജില്ലയിലെ സഖിനേത്പള്ളിയിലെ അന്തർവേദി ഗ്രാമത്തിൽ നിന്നുള്ള ഏതാനും മത്സ്യത്തൊഴിലാളികൾക്ക്.രണ്ട് വമ്പൻ മീനുകളെയാണ് ഈ ഭാഗ്യവാന്മാർക്ക് കിട്ടിയത്. ഒരു ആൺ മത്സ്യത്തിന് 16 കിലോഗ്രാം ഭാരവും മറ്റൊരു പെൺ മീനിന് 15 കിലോഗ്രാം ഭാരവുമാണുണ്ടായിരുന്നത്. ഇതോടെ കൈ നിറയെ കാശാണ് ഇവർക്ക് ലഭിച്ചത്. കൃഷ്ണ ജില്ലയിൽ നിന്നുള്ള ഇവർ മീൻ പിടിക്കാനായി കിഴക്കൻ ഗോദാവരി ജില്ലയിലെ സഖിനേത്പള്ളിയിലെ മിനി ഫിഷിംഗ് ഹാർബറിൽ എത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വീതമാണ് രണ്ട് മീനുകൾക്കും ലഭിച്ചത്. വലിയ മീനുകൾ വലയിൽ കുടുങ്ങുന്നത് വല്ലപ്പോഴും മാത്രമാണ്. അതും രണ്ട് വലിയ മീനുകൾ ഒരുമിച്ച് ലഭിച്ചതോടെ ഈ സന്തോഷം ഇരട്ടിയായതായി മത്സത്തൊഴിലാളികൾ പറയുന്നു. അടുത്തുള്ള മത്സ്യ മാർക്കറ്റിലാണ് മീൻ വിറ്റത്. ഒരെണ്ണം ഒരു ലക്ഷം രൂപയ്ക്ക് വിറ്റപ്പോൾ മറ്റൊന്നിന് ഒരു ലക്ഷത്തിൽ താഴെയാണ് വില ലഭിച്ചത്. മത്സ്യത്തിന്റെ മധ്യഭാഗത്തിന് കൂടുതൽ വില ലഭിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തല മുതൽ വാൽ വരെയുള്ള മത്സ്യത്തിന്റെ വിവിധ ഭാഗത്തിന് വലിയ ഡിമാൻഡും വിലയും ലഭിച്ചുവെന്ന് തൊഴിലാളികൾ പറഞ്ഞു.
മരുന്നുകളും മറ്റും തയ്യാറാക്കാൻ ഉപയോഗിക്കുന്നത് വലിയ മത്സ്യത്തിന്റെ വയറിന്റെ ഭാഗമാണെന്നും അതിനാൽ ഈ ഭാഗത്തിന് വലിയ ഡിമാൻഡുണ്ടെന്നും തൊഴിലാളികൾ പറയുന്നു. മാത്രമല്ല വലിയ മീനുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരെ വലിയ മീനുകൾക്ക് ആവശ്യക്കാരുണ്ടെന്നും മത്സ്യബന്ധന തൊഴിലാളികൾ കൂട്ടിച്ചേർത്തു.

Related posts

Leave a Comment