കൊച്ചി: ലൈഫ് മിഷനില്‍ പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ സ്വപ്ന കോഴ ആവശ്യപ്പെട്ടെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി.
സര്‍ക്കാരുമായി കരാര്‍ ഒപ്പിടും മുമ്പ്സ്വപ്ന സുരേഷും സംഘവും കോഴ ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.
കമ്മീഷന്‍ ആവശ്യപ്പെട്ടതോടെ ആദ്യം കരാര്‍ ഉപേക്ഷിച്ച നിലയിലായിരുന്നെന്നും രണ്ടാഴ്ചയ്ക്ക് ശേഷം സ്വപ്ന വീണ്ടും കരാറിനായി ബന്ധപ്പെടുകയും ചെയ്തതായി പറയുന്നു.
കരാര്‍തുക പണി തുടങ്ങും മുന്‍പ് നല്‍കിയാല്‍ കമ്മീഷന്‍ നല്‍കാമെന്ന് നിബന്ധന വെച്ചു.
ഇത് അംഗീകരിച്ചതോടെ പദ്ധതി വിവരങ്ങള്‍ കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്‍കി.
സ്വപ്ന സുരേഷിനെ കുരുക്കിലാക്കുന്നതാണ് സന്തോഷ് ഈപ്പന്റെ മൊഴി.
സ്വപ്‌നയ്ക്കും യുഎഇ പൗരനും 3.80 കോടി രൂപയുടെ കമ്മീഷനാണ് നല്‍കിയത്. സന്ദീപിനും സരിത്തിനും യദുവിനും നല്‍കിയത് 1.12 കോടി രൂപ.
സ്വപ്‌നയും സന്ദീപും സരിത്തുമാണ് ആദ്യചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന വിവരമെല്ലാം സന്തോഷ് ഈപ്പന്‍ ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്.