വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. സരിതയുടെ അഭിഭാഷകര്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്ന് ആണ് ഹര്‍ജി തള്ളിയത്. ഇത്തവണയും സരിതയുടെ അഭിഭാഷകന് കോടതിയില്‍ ഹാജരായിരുന്നില്ല.