സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന് മന്ത്രി ജയരാജന്‍;പോയി പണി നോക്കാന്‍ മന്ത്രിയോട് യുവമോര്‍ച്ച!

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുവജന സംഘടനകള്‍ പ്രതിഷേധത്തിലാണ്.ബിജെപിയുടെ യുവജന സംഘടന യുവമോര്‍ച്ച,യൂത്ത് കോണ്‍ഗ്രസ്‌,യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളൊക്കെ പ്രതിഷേധത്തിലാണ്,
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലീസും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നു.ഇങ്ങനെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ സമരം ചെയ്യുന്നവര്‍ കോവിഡ് വന്ന് മരിക്കുമെന്ന
പരാമര്‍ശം മന്ത്രി ഇപി ജയരാജന്‍റെ ഭാഗത്ത് നിന്നുണ്ടായത്.ഇതിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോവിഡിന്റെ പേര് പറഞ്ഞ്സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് പറഞ്ഞു.യുവമോര്‍ച്ചയാകട്ടെ മന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയുകയും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.കൊറോണയുടെ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട: കെ. സുരേന്ദ്രന്‍കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന
പ്രതിഷേധ മാര്‍ച്ചുകളില്‍ വ്യാപക പോലീസ് അതിക്രമമാണ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്.
വിവിധ ജില്ലകളില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് നരനായാട്ട് അരങ്ങേറിയെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു.
കോഴിക്കോട് നടന്ന മാര്‍ച്ചില്‍ പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലുംസമരം അക്രമാസക്തമായതോടെ പോലീസ് ലാത്തിവീശി യുവ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഭുല്‍ കൃഷ്ണന്‍ സംസ്ഥാന ട്രഷറര്‍ അനൂപ് ,
നേതാക്കളായ ലിബിന്‍ ഭാസ്കര്‍ , വിപിന്‍ ചന്ദ്രന്‍ , സ്വരൂഹ്, പ്രവീണ്‍, വിഷ്ണു പയനക്കല്‍ അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് ഗുരുതരമായിപരുക്കേറ്റു.സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജി വയ്ക്കും വരെ പ്രക്ഷോഭ൦ -യുവമോര്‍ച്ചമലപ്പുറത്ത് നടന്ന യുവമോര്‍ച്ച മാര്‍ച്ച്‌ രവി തെലത്ത് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടന്ന മാര്‍ച്ച്‌ ലിജിന്‍ ലാല്‍,തിരുവനന്തപുരത്തു നെയ്യാറ്റിന്‍കര സംസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ. അജേഷ്, നെടുമങ്ങാട് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാജ്,ആറ്റിങ്ങല്‍ ബി.ജി വിഷ്ണു തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടനം നടത്തി.പിണറായി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതു വരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കുമെന്നും സമരത്തെ അടിച്ചമര്‍ത്താനുള്ളസര്‍ക്കാരിന്‍റെ നീക്കം വിലപ്പോവില്ലന്നും യുവമോര്‍ച്ച അറിയിച്ചു.ഇപി ജയരാജനെ പോലുള്ള മന്ത്രിമാരുടെ വാക്കുകള്‍ സമരം നടത്തുന്നതിന്കാര്യമാക്കെണ്ടന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കേന്ദ്രമായിരിക്കുകയാണെന്നും യുവമോര്‍ച്ച നേതാക്കള്‍ പറയുന്നു.

Related posts

Leave a Comment