ദില്ലി: സമരം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല എന്ന നിലപാടില്‍ ഉറച്ച് കര്‍ഷകര്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ആദ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവട്ടെ എന്നാണ് കര്‍ഷകരുടെ നിലപാട്. എത് തണുപ്പിലും ദില്ലിയില്‍ തുടരുമെന്ന് ഗാസിപൂരില്‍ കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതിലെ പിഴവ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ തന്നെ സമ്മതിച്ചതാണ് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് മഞ്ജീത് സിംഗ് പറഞ്ഞു. ഭാവിയില്‍ ഇത്തരം പിഴവ് ഉണ്ടാവില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും എന്നാണ് കൃഷി മന്ത്രി പറയുന്നതെന്നും മഞ്ജീത് സിംഗ് പറഞ്ഞു.