സമയം നഷ്ടപ്പെടുത്തും, കുട്ടികളെ ഓഫീസില്‍ കൊണ്ടുവരരുത്: സര്‍ക്കാരിന്റെ പഴയ ഉത്തരവ് വൈറല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ കഴിയുമോ? കൊണ്ടുവരാൻ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

മേയര്‍ ആര്യാ രാജേന്ദ്രൻ കുട്ടിയുമായി ഓഫിസില്‍ ഫയല്‍ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് 2018ല്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ ഉത്തരവിറങ്ങിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫീസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.

ഇക്കാരണത്താല്‍ ഓഫീസില്‍ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

Related posts

Leave a Comment