തിരുവനന്തപുരം: കാലത്തിനനുസരിച്ച് കൊണ്ടുവന്ന മാറ്റമാണ് സപ്‌ളൈക്കോ വിലകൂട്ടലെന്നും സബ്‌സീഡി 25
ശതമാനമാക്കാനിരുന്നത് 35 ശതമാനമാക്കാനാണ് തീരുമാനിച്ചതെന്നും സപ്‌ളൈക്കോയെ രക്ഷിക്കാനുള്ള
പൊടിക്കൈ മാത്രമാണ് ഇതെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറച്ചത്.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്നായിരുന്നു 2016 ല്‍ എല്‍ഡിഎഫ് പ്രകടപത്രികയിലെ വാഗ്ദാനം.
സാധനങ്ങളുടെ വില കൂട്ടില്ലെന്ന്് അഞ്ചു വര്‍ഷം മുമ്ബായിരുന്നു എല്‍ഡിഎഫ് വാഗ്ദാനം, അതും കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടുവെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കുടിശിക നല്‍കിയാല്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മൂന്ന് മാസം കൂടുമ്ബോള്‍ വിപണി വിലയ്ക്ക് അനുസൃതമായി വില പുനര്‍നിര്‍ണ്ണയിക്കും. വിലകൂട്ടല്‍ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു.
കടം കയറിയ സാഹചര്യത്തില്‍ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കില്‍ കുടിശ്ശിക നല്‍കുക എന്നതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം.
ഇതില്‍ നവംബറില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിലവര്‍ധിപ്പിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. പിന്നീട് വിദഗ്ധ സമിതിയെ നിയോഗിച്ചു.
സമിതി നല്‍കിയ ശുപാര്‍ശ സര്‍ക്കാരിന് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില വര്‍ധവ്.
അതിനിടയില്‍ സപ്ലൈകോയിലെ വില വര്‍ധനവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ
ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും.
2019ല്‍ കേന്ദ്ര നിയമ ഭേദഗതി വന്നിട്ടും സിഎംആര്‍എല്ലിനുള്ള കരിമണല്‍ ഖനന അനുമതി 2023ല്‍
റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്ന രേഖയും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.