തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നില് ആര്‌എസ്‌എസ് തന്നെയെന്ന് മൊഴി.
ആര്‌എസ്‌എസ് നേതാവ് പ്രകാശും മറ്റ് ആര്‌എസ്‌എസ് പ്രവര്ത്തകരും ചേര്ന്നാണ് ആശ്രമം കത്തിച്ചതെന്ന് സഹോദരന് പ്രശാന്താണ് പൊലീസിന് മൊഴിനല്‍കിയത്.
ആര്‍എസ്‌എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്ണായക വിവരം പുറത്തുവന്നത്.
പ്രതികള് ആരെന്ന് കണ്ടെത്താന് കഴിഞ്ഞതില് സന്തോഷമുണ്ടെന്നും കേസ് അവസാനിച്ചുവെന്ന് പറയാതിരുന്നത് ചില മാധ്യമങ്ങള്‍ മാത്രമാണെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.