സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണം; എ വിജയരാഘവൻ

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളില്‍ ആഘോഷമാക്കി മാറ്റണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു. കേരളമെങ്ങും ആവേശത്തിമിര്‍പ്പില്‍ മുങ്ങേണ്ട ദിനമാണെന്ന് അറിയാം. പക്ഷേ ആവേശവും ആഹ്ലാദവും വീടുകളില്‍ ഒതുക്കിയേ മതിയാകൂ. പുതുയുഗ പിറവിക്ക്‌ തുടക്കം കുറിക്കുന്ന ഈ ദിനത്തില്‍ ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ്‌ മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച്‌ കുടുംബാംഗങ്ങളുമായി അഭിമാനപൂര്‍വം സന്തോഷം പങ്കിടാന്‍ മുഴുവന്‍ എല്‍ ഡി എഫ്‌ പ്രവര്‍ത്തകരും മറ്റ്‌ ജനങ്ങളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതില്‍ അസൂയപൂണ്ടിരിക്കുകയാണ്‌ പ്രതിപക്ഷം. എല്‍ ഡി എഫിന്റെ ഭരണത്തുടര്‍ച്ച അവര്‍ക്ക്‌ സഹിക്കാന്‍ കഴിയുന്നതല്ല. അതാണ്‌ സത്യപ്രതിജ്ഞ ചടങ്ങ്‌ ബഹിഷ്‌ക്കരിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്‌. മുന്‍ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിയാകാന്‍ പറ്റിയില്ലെന്ന്‌ വെച്ച്‌ സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Related posts

Leave a Comment