സത്യം ജയിച്ചു; നടി അമ്പിളി ദേവിക്ക് തിരിച്ചടി, ഇനി ആദ്യത്തിനെതിരെ ഒരക്ഷരം മിണ്ടി പോകരുതെന്ന് കോടതി

ഏറെ വിവാദമായ ആദിത്യൻ- അമ്പിളിദേവി കുടുംബ തർക്കത്തിൽ അമ്പിളി ദേവിക്കെതിരേ കോടതി വിധി.
ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ അമ്പിളി ദേവി പ്രതികരിക്കുന്നതു തൃശൂർ കുടുംബക്കോടതി വിലക്കി .

സ്ത്രീ പീഢന കേസിൽ ഇതാദ്യമാണ്‌ സ്ത്രീക്കെതിരേ നിർണ്ണായകമായ ഒരു കോടതി വിധി വരുന്നത്. കേസ് നൽകുന്നതോടൊപ്പം മുഖ്യധാരമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും ആദിത്യനെതിരെ നിരന്തരം വാർത്തകൾ നൽകുകയും അദ്ദേഹത്തിനെതിരെ സീരിയൽ നടീ നടന്മാരുടെ സംഘടനയായ ആത്മയിൽ പരാതി നൽകി ആ സംഘടനയിൽ നിന്നു ആദിത്യനെ പുറത്താക്കുകയും ചെയ്തിരുന്നു.

തുടർന്ന് ആത്മയിൽ നിന്നു പുറത്താക്കിയതിനാൽ 10 കോടി നഷ്ടപരിഹാരവും ആദിത്യൻ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.

ആദിത്യൻ ജയൻ നടി അമ്പിളി ദേവിയെ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും അമ്പിളീ ദേവിയുടെ 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നും ആരോപിച്ചാണ്

നടി അമ്പിളീ ദേവി ആദിത്യൻ ജയനെതിരെ കേസ്‌ നൽകിയിരുന്നത്. എന്നാൽ അമ്പിളി ദേവി സ്വർണ്ണം മുഴുവൻ ബാങ്കിൽ പണയം വയ്ച്ചിരിക്കുകയാണ്‌ എന്ന് കണ്ടെത്തിയിരിക്കുന്നു.

നടിയുടെ ആരോപണങ്ങൾ വസ്തുതാരഹിതമാണെന്നും സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ആദിത്യൻ കോടതിയിൽ വാദിച്ചു.

ഇതേ തുടർന്നു കേസ് തീർപ്പാകുന്നതുവരെ സ്വർണം വിട്ടുനൽകരുതെന്നു ബാങ്ക് മാനേജർക്കു കോടതി നിർദേശം നൽകി.

വിവാഹത്തിനു മുൻപു സ്വർണം വാങ്ങേണ്ടതില്ലെന്നും ഒരു പൂമാല മാത്രം മതിയെന്നും നിർദേശിക്കുന്ന വാട്സാപ് സന്ദേശം ഉൾപ്പെടെയുള്ള വിവരങ്ങളും കോടതിക്കു കൈമാറിയായിരുന്നു വാദം.

മറ്റൊരു യുവാവുമായുള്ള ബന്ധം അറിഞ്ഞതാണ് തന്നെപ്പറ്റി പ്രചാരണങ്ങൾ നടത്തുന്നതിലേക്കു നയിച്ചതെന്നും ആദിത്യൻ വാദിക്കുന്നു.

അമ്പിളിക്കു മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കുന്ന വിഡിയോ, ഓഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കേസിൽ ആദിത്യനു വേണ്ടി ഹാജരായ അഭിഭാഷക വിമല ബിനു പറഞ്ഞു.

സ്ത്രീധന പീഡനക്കേസിൽ അമ്പിളി നൽകിയ പരാതിയിൽ ആദിത്യനു നേരത്തേ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം അദിത്യനെതിരെ നിരന്തരം വാർത്തകളും അഭിമുഖങ്ങളും നടത്തിയ അമ്പിളി ദേവി സ്വയം ഒരു ഇരയായി ചിത്രീകരിച്ച് തന്റെ നായിക പരിവേഷം ഉയർത്താനും ശ്രമിച്ചു, ഇതിനെല്ലാം ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ആദിത്യനെതിരേ അമ്പിളി ദേവി രംഗത്ത് വന്നപ്പോൾ സമൂഹം ഒരു സ്ത്രീ എന്ന നിലയിൽ അമ്പിളി ദേവിക്ക് പ്രാധാന്യം നല്കി.

നിരപരാധിയായ ആദിത്യനേ സമൂഹം തെറ്റുകാരനായും, ചീത്ത വിളിച്ചും ആക്ഷേപിക്കുകയായിരുന്നു. തുടർന്ന് മനം നൊന്ത ആദിത്യൻ കൈ ഞരമ്പ് മുറിച്ച് കാർ അപകടവും ഉണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും സമൂഹമാകെ അയാളെ വേട്ടയാടുകയായിരുന്നു.

Related posts

Leave a Comment