ബംഗ്ലാദേശിനോട് ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.
സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു എന്നാണ് അദ്ദേഹം കുറിച്ചത്.
ഇത് സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്ലിന്റെ കുറിപ്പ്
ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ.
പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു.
ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്. അഞ്ചു റണ്‍സ് അകലെ തോല്‍വി
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ചുറണ്‍സിനാണ് പരാജയപ്പെട്ടത്.
നിശ്ചിത 50 ഓവറില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 51 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയിപ്പിക്കാന്‍ സാധിച്ചില്ല.