സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന മാ​ഫി​യ സ​ജീ​വ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന മാ​ഫി​യ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ മൃ​ത​സ​ജ്ഞീ​വ​നി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ തൃ​ശൂ​ര്‍ കേ​ന്ദ്ര​മാ​ക്കി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഏ​ജ​ന്‍റു​മാ​രാ​ണ് അ​വ​യ​വ​ദാ​ന​ത്തി​നാ​യി ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​ര്‍ എ​സ്പി സു​ദ​ര്‍​ശ​നാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment