സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് കൊല്ലത്ത് തിരശീല ഉയരും ; ഇനി കലയുടെ ഉത്സവരാവ്

കൊല്ലം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് കൊല്ലത്ത് തിരശീല ഉയരും.

മുഖ്യമന്ത്രി പിണറായി വിജയനാണ് 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുക.

നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും.

രാവിലെ ഒന്‍പത് മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും.

തുടര്‍ന്ന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം നിര്‍വഹിക്കും.

നടി ആശാ ശരത്തിന്റെ സംഗീത നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.

ഇന്നലെ കോഴിക്കോട് നിന്ന് എത്തിച്ച 117 പവന്റെ സ്വര്‍ണ്ണ കപ്പിന് കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കിയിരുന്നു.

ഉദ്ഘാടന ദിവസമായ ഇന്ന് വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, ഭരതനാട്യം, കോല്‍ക്കളി, മാര്‍ഗംകളി, കുച്ചുപ്പിടി,

സംസ്‌കൃത നാടകം, കഥകളി എന്നീ ഇനങ്ങളും ഉണ്ടാകും. തുടര്‍ന്ന് ഘോഷയാത്രയായി പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഇന്നലെ വൈകുന്നേരം എത്തിച്ചു.

മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എ മാരായ മുകേഷ്, നൗഷാദ്, പി സി വിഷ്ണു നാഥ് എന്നിവരും ജാഥയില്‍ ഉണ്ടായിരുന്നു.

Related posts

Leave a Comment