സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും ഡോ സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു; സംസ്‌കാരം നാളെ

സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും റിട്ട ജില്ലാ സെഷന്‍സ് ജഡ്ജിയുമായിരുന്ന ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു.

മുന്‍ ലോക്‌സഭാംഗവും നിയമസഭാംഗവും സിപിഐഎം സഹയാത്രികനും മാധ്യമവിമര്‍ശകനമായ ഡോ സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയാണ്. 74 വയസ്സായിരുന്നു.

ഇന്നലെ രാത്രി 11.40 നായിരുന്നു അന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്.

കാസര്‍ഗോഡ് ഭീമനടിയില്‍ പരേതനായ അഗസ്റ്റിന്‍ പാലമറ്റത്തിന്റെയും പരേതയായ അനസ്താസിയയുടെയും മകളാണ്.

1985ല്‍ കാസര്‍ഗോട് മുന്‍സിഫായി ലിസമ്മ അഗസ്റ്റിന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു.

സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാര്‍ഷികാദായ നികുതി വില്‍പന നികുതി അപ്പലേറ്റ് ട്രിബ്യൂണലില്‍ ചെയര്‍പേഴ്‌സണും ചെന്നൈയിലെ കമ്ബനി ലോ ബോര്‍ഡില്‍ ജുഡീഷ്യല്‍ അംഗവും ആയിരുന്നു.

പോള്‍സ് ലോ അക്കാദമിയുടെ ഡയറക്ടറും ഹൈക്കോടതി ആര്‍ബിട്രേറ്ററുമായിരുന്നു. ക്രിമിനോളജിയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ ലിസമ്മ രചിച്ചിട്ടുണ്ട്.

അതില്‍ ഒന്നാണ് ഫോറം വിക്റ്റിം. സംസ്‌കാരം നാളെ രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍ വെച്ച്‌ നടക്കും.
മക്കള്‍: ഡോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍. നോര്‍വേ), റോണ്‍ ബാസ്റ്റ്യന്‍ (ഹൈക്കോടതി അഭിഭാഷകന്‍),

ഷോണ്‍ സെബാസ്റ്റ്യന്‍ (മാധ്യമപ്രവര്‍ത്തകന്‍/ ഡോക്യുമെന്‍ഡറി സംവിധായകന്‍), മരുമക്കള്‍ ഡെല്‍മ

ഡൊമിനിക് ചാവറ (ട്രിഗ്, നോര്‍വേ), സബീന പി ഇസ്‌മെയില്‍ (ഗവണ്‍മെന്റ് പ്‌ളീഡര്‍, ഹൈക്കോടതി)

Related posts

Leave a Comment