സിനിമാ പ്രവര്‍ത്തകര്‍ക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രുന്‍ ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ
പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്
എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്?. പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍. എന്തുകൊണ്ട് സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ. ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ഞങ്ങള്‍ പാല് വാങ്ങിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്കായി പെന്‍സിന്‍ ബോക്സ്
വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങള്‍ പണം സമ്ബാദിക്കുക?. സിനിമാ ചിത്രീകരണമെന്നത്
തിയറ്ററുകളില്‍ സംഭവിക്കുന്നതല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ രണ്ടു മീറ്ററോ അതിലധികമോ മാറിനില്‍ക്കണം. അപോള്‍ എന്തു ലോജിക് ആണ് നിങ്ങള്‍ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ.