കോഴിക്കോട്: വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കൗണ്ടില്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് അധികൃതര്‍ ഉള്ളത്.
കോഴിക്കോട് സൗത്തില്‍ മുസ്ലീംലീഗിന്റെ നൂര്‍ബീന റഷീദും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും തമ്മിലാണ് മുഖ്യമായി പോരാട്ടം. കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസും മത്സരരംഗത്തുണ്ട്. രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതാണ്. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം കിട്ടുന്നതാണ്.
957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരിക്കുന്നത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം.