സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊച്ചിയില്‍ ഡോക്ടര്‍ക്കും രോഗം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു ഒരാള്‍ കൂടി മരിച്ചു. ഞായറാഴ്ച്ച മരിച്ച ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു.

സൗദിയില്‍ നിന്നും ജൂലൈ ഒന്നിനാണ് നസീര്‍ വന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്കായി എത്തിയിരുന്നു. ഇദ്ദേഹത്തിന്‍്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.

എന്നാല്‍ കോട്ടയത്ത് മരിച്ച പാറത്തോട് സ്വദേശിക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ സലാം കഴിഞ്ഞ ദിവസമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ജൂലൈ ആറിനാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചിയില്‍ സമ്ബര്‍ക്കം വഴി ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.കേരളത്തില്‍ കഴിഞ്ഞ ദിവസം 449 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 8322 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ 4257 പേരുടെ രോഗം ഭേദമായി. നിലവില്‍ 4032 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യ വകുപ്പിന്‍്റെ കണക്കുപ്രകാരം 33 പേരാണ് ഇതുവരെ മരിച്ചത്.

Related posts

Leave a Comment