സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍

പാലക്കാട്: പാലക്കാടും കാസര്‍കോഡും കൊവിഡ് ബാധിച്ച്‌ ഒരാള്‍ വീതം മരിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് മരിച്ച ഒരാള്‍. 40 വസ്സായിരുന്നു.
കാസര്‍കോഡ് സ്വദേശി നബീസയാണ് രണ്ടാമത്തെ ആള്‍. 75 വയസ്സുള്ള നബീസ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

അജ്ഞലി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കടുത്ത പ്രമേഹബാധിതയായിരുന്നു. നേരത്തെ തിരുപ്പൂരിലായിരുന്ന അഞ്ജലി ക്വീറന്റീനില്‍ കഴിയുന്ന സമയത്താണ് വീട്ടില്‍ കുഴഞ്ഞ് വീണത.് അഞ്ജലിയോടൊപ്പം വന്ന മകന്റെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല.

Related posts

Leave a Comment