സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം.
നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികള്‍ അറിയിച്ചു.
ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്.
ഇന്ന് മുതല്‍ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്.
ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷൻ കടകളില്‍ എത്തി ആധാർ അപ്ഡേഷൻ നടത്താം.
ഉപാഫോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ ആധാർ അപ്ഡേഷൻ നടത്താം.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകള്‍ പ്രവർത്തിക്കണമെന്ന് നിർദേശം.
എന്നാല്‍ സിവില്‍ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികള്‍ രംഗത്തെത്തി.
വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.