സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ച തുടങ്ങും; ബാര്‍ബര്‍ഷോപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി,

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ബിവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴിയുള്ള മദ്യവില്‍പ്പനയും അന്നുതന്നെ ആരംഭിക്കും. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയും ആരംഭിക്കും. ക്ലബുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ പാഴ്‌സല്‍ വില്‍പ്പന മാത്രമേ അനുവദിക്കാന്‍ സാധ്യതയുള്ളു.

ബാര്‍ബര്‍ഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കി. എന്നാല്‍ ആദ്യഘട്ടത്തില്‍ മുടിവെട്ടിന് മാത്രമായിരിക്കും അനുമതി നല്‍കുക. ഫേഷ്യല്‍ അനുവദിക്കില്ല.

ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താം. ജില്ലയ്ക്കുള്ളിലെ യാത്രകള്‍ക്ക് പാസ് വേണ്ട. എന്നാല്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പാസ് സംവിധാനം നിര്‍ബന്ധമായി തുടരും. എന്നാല്‍ പാസിന് കാത്തിരിക്കേണ്ട. വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ നല്‍കും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് പോകാനോ സോണില്‍ നിന്ന് പുറത്തുപോകാനോ അനുമതി ഉണ്ടാവില്ല.

Related posts

Leave a Comment