സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; ആറുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് 27 പേര്‍

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ച് പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.

അതേസമയം പ്രതിദിന പനി രോഗികളുടെ എണ്ണം പതിനായിരം കടന്നു. ജൂണില്‍ മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്കാണ്.

മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലില്‍ ഉള്ളത്.

ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം ഉള്‍പ്പെടെ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു.

മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച്‌ നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങള്‍ തുടങ്ങിയവയിലൂടെയും മലിനജലം ഉപയോഗിച്ച്‌ പാത്രം കഴുകുക,

കൈ കഴുകുക, സെപ്റ്റിക് ടാങ്കിലെ ചോർച്ച മുഖേന കിണറിലെ വെള്ളം മലിനമാകുന്നതിലൂടെയുമൊക്കെയാണ് വ്യാപകമായി കാണുന്ന ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നത്.

ഗുരുതരമാകാൻ സാധ്യതയുള്ളതിനാല്‍ വളരെയധികം ശ്രദ്ധിക്കേണ്ട രോഗവുമാണിത്. രോഗലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ വൈകിക്കുകയുമരുത്.

Related posts

Leave a Comment