സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും

തിരുവനന്തപുരം: (www.kasargodvartha.com 28.04.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 3,000 കോവിഡ് പരിശോധനാ ഫലങ്ങള്‍ പുറത്തുവരും. സമൂഹവ്യാപന സാധ്യതയുണ്ടോ എന്ന് അറിയാനാണ് കൂട്ടത്തോടെ പരിശോധന നടത്തിയത്. ഇടുക്കിയിലും കോട്ടയത്തും ഇരുന്നൂറിലേറെ പേരുടെ ശ്രവങ്ങളാണ് പരിശോധനയ്ക്കയച്ചത്. ഇടുക്കിയിലും കോട്ടയത്തും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു.

ഞായറാഴ്ചയാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും കിറ്റുകളുടെ ലഭ്യതക്കുറവ് മൂലം കൂട്ടപ്പരിശോധന നീണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പരിശോധനാ ഫലങ്ങള്‍ പുറത്തു വരിക.

Related posts

Leave a Comment