സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പരക്കെ നാശനഷ്ടം, മുഴുവന്‍ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് കഴിഞ്ഞ നാല് ദിവസമായി മഴ പെയ്യുന്നത്.

പല ഇടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ദു​ര്‍​ബ​ലമായെങ്കിലും കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ഴ വെ​ള്ളി​യാ​ഴ്ച വ​രെ തുടരും. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് ഇവിടങ്ങളില്‍ സാധ്യത. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള, ക​ര്‍​ണാ​ട തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റു വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നിരീക്ഷ​ണ കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Related posts

Leave a Comment