സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. തിരുവനന്തപുരം പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസുള്ള കിടപ്പ് രോഗിയായ ഇവര്‍ ഇന്നലെയാണ് മരിച്ചത്. കൊറോണ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്ന ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റും മുമ്ബേ മരണം സംഭവിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സംസ്‌ക്കാം നടത്തി. ഇവരുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്.

അതെ സമയം കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിത മേഖലകള്‍ക്ക് പുറത്ത് രോഗവ്യാപനമുണ്ടാകുന്നതും പ്രതിസന്ധിയാണ്. ക്ലസ്റ്ററുകളായി മാറാന്‍ സാധ്യതയുള്ള ചാല മാര്‍ക്കറ്റും, കരിമഠവും കേന്ദ്രീകരിച്ച്‌ പരിശോധനകള്‍ ആരംഭിച്ചു

Related posts

Leave a Comment