തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കന്‍ വടക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ.
ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം.നാളെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്.
കാസര്‍ഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.
കേരള തെക്കന്‍ തമിഴ്‌നാട് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.