സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പടുത്തും. എറണാകുളം, തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാകും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മറ്റു ജില്ലകളില്‍ നിലവിലെ നിയന്ത്രണം തുടരും.

നിലവിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് നാലു ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ പ്രദേശങ്ങളില്‍ 50 ശതമാനത്തിന് മുകളില്‍ രോഗവ്യാപനത്തോത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.രോഗവ്യാപനം കുറക്കാന്‍ ആണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment