തിരുവനന്തപുരം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം.
വ്യാപരികളെ പ്രതിസന്ധിയില്‍ ആക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം.
അതേ സമയം , സമരത്തില്‍ നിന്ന് കേരള വ്യാപാരി -വ്യവസായി ഏകോപന സമിതിയിലെ . ഒരു വിഭാഗം വിട്ട് നില്‍കുകയാണ്.
വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ് ഭാഗമായാണ് മാര്‍ച്ച്. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
മാര്‍ച്ച് നടക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയത്.