സംസ്ഥാനത്ത് ആശങ്ക വര്‍ധിക്കുന്നു; ഉറവിടം കണ്ടെത്താനാകാതെ നാല് കൊവിഡ് മരണങ്ങള്‍, മരിച്ചവര്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല

തിരുവനന്തപുരം: ( 05.06.2020) ലോക് ഡൗണ്‍ ഇളവുകളില്‍ കഴിയുമ്ബോഴും ഉറവിടം കണ്ടെത്താനാകാത്ത നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വ്യക്തതയില്ലാത്ത ഈ മരണങ്ങള്‍ ലോക് ഡൗണ്‍ ഇളവുകള്‍ ആഘോഷമാക്കുന്ന മലയാളിക്ക് ഒരു മുന്നറിയിപ്പാണ്

ആദ്യം തിരുവനന്തപുരത്ത് രോഗം ബാധിച്ചു മരിച്ചയാളും, ചൊവ്വാഴ്ച മരിച്ച വൈദികനും, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന കുഞ്ഞും, കൊല്ലത്ത് മരിച്ചയാളിനുമൊക്കെ എവിടെനിന്ന് രോഗം കിട്ടി എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന്‍ രക്ഷിക്കാന്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമം പാഴാവുന്നു.

രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ അത്തരം ആളുകള്‍ ഇനിയുമേറെപ്പേര്‍ക്ക് രോഗം പടര്‍ത്തിയിട്ടുണ്ടാകില്ലേ എന്നാണ് മറുചോദ്യം.

സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് – പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം – 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാല്‍ ഉറവിടം അജ്ഞാതമായതും സമ്ബര്‍ക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.

Related posts

Leave a Comment