സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചന.

തിരുവനന്തപുരം; മിനിമം ചാര്‍ജ് 10, വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപയാക്കും; ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചന. ​ഗതാ​ഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു.

ഇതോടെ ബസിലെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വി‌ദ്യാര്‍ത്ഥികളുടെ കണ്‍സെഷനിലും വര്‍ധനയുണ്ട്.

നിരക്ക് വര്‍ധന ഇങ്ങനെ

2.5 കിലോമീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വര്‍ധിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിര്‍ദേശം.

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50 ശതമാനത്തില്‍ അധിക നിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

Related posts

Leave a Comment