സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിനു ഡോളർ കടത്തിലും പങ്ക്: വെളിപ്പെടുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കി സ്വര്‍ണക്കടത്തു കേസ് പ്രതി പി.എസ് സരിത്ത്. കസ്റ്റംസിനോടാണ് സരിത്ത് ഇപ്രകാരം വെളിപ്പെടുത്തിയത്. പ്രസ്തുത വ്യക്തിയുമായി തനിക്കും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സ്വപ്നയും ഇത് സ്ഥിരീകരിച്ചു.

അതേസമയം ഡോളര്‍ ആക്കി മാറ്റിയ പണത്തിന്‍റെ സാമ്ബത്തിക ഉറവിടത്തെക്കുറിച്ച്‌ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇഡി. സ്രോതസ്സിനോടൊപ്പം ആര്‍ക്കൊക്കെ കടത്തില്‍ സാമ്ബത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും. എന്നാല്‍ ഉന്നതന്‍ കൈമാറിയ പണം, അത് ഡോളറാക്കി നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിവരങ്ങള്‍ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. പ്രശസ്തമായ ഒരു വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി യുഎഇയിലെ ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നേതാവിന്റെ ഉദ്ദേശമെന്നും സ്വപ്ന മൊഴിനല്‍കി. ഇന്ത്യന്‍ രൂപ ഇതിനാണ് ഡോളറാക്കി നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment