സംസ്ഥാനത്തിന് ഒറ്റയ്ക്കു തീരുമാനിക്കാനാകില്ല;ബിൽ മുന്നിലെത്തുമ്പോൾ നിലപാട് പറയും

തിരുവനന്തപുരം : ഗവര്‍ണറെ ചാൻസലര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ബില്ലിൽ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിയമസഭയിൽ ഏതൊരു വിഷയവും ചർച്ച ചെയ്യാനുള്ള അവകാശം അംഗങ്ങൾക്കുണ്ടെന്ന് ഗവർണര്‍ പ്രതികരിച്ചു.

‘‘അവർ അവരുടെ അഭിപ്രായം പറയുന്നു. എന്റെ മുന്നിലെത്തുമ്പോൾ നിലപാടു പറയും. വിദ്യാഭ്യാസം എന്നതു കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ്. അതിനാൽ സംസ്ഥാനത്തിനു മാത്രമായി തീരുമാനം എടുക്കാൻ സാധിക്കില്ല’’– ഗവർണർ പ്രതികരിച്ചു.

കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി മല്ലിക സാരാഭായിയെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഗവർണർ പ്രതികരിച്ചു. മല്ലിക സാരാഭായ് കലാരംഗത്ത് പാരമ്പര്യം ഉള്ളയാളാണ്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അവരെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി.

അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാമെന്ന് യുഡിഎഫും നിലപാടെടുത്തു. ചാൻസലർ ബില്ലിനെ യുഡിഎഫ് എതിർത്തെങ്കിലും ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ചു.

മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്.മുസ്‌ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.

Related posts

Leave a Comment