‘സ്വഭാവശുദ്ധി’യിൽ സംശയം തോന്നിയതിനെ തുടർന്ന് ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്.
മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്. അതേസമയം, കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം വിദ്യാഭ്യാസരംഗത്ത് സ്ത്രീകള്‍ ഒട്ടേറെ മുന്നേറികഴിഞ്ഞു. ശാസ്ത്ര രംഗത്തും ആരോഗ്യ മേഖലയിലും ഭരണ രംഗത്തുമൊക്കെ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സ്ത്രീകള്‍ കൈവെക്കാത്ത മേഖലകള്‍ ചുരുക്കം. അതേസമയം സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ഭീതിതമായ രീതിയില്‍ വര്‍ദ്ധിച്ചു വരുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്. ഇന്ന് സമൂഹം നേരിടുന്ന ഗുരുതരമായൊരു പ്രശ്‌നമാണ് സ്ത്രീസുരക്ഷ. വീടിനുള്ളിലും സമൂഹത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു. നീതി നീതിപീഠങ്ങളും നിയമ പാലകരും എല്ലാം തന്നെ പലപ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിന്‍റെ പാരമ്പര്യ മൂല്യങ്ങളില്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുകയാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹം. ഒരു ഭോഗവസ്തു എന്നതിനപ്പുറം സ്ത്രീയുടെ വ്യക്തിത്വത്തെ അംഗീകരിക്കാനും അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സമൂഹം തയ്യാറാകുന്നില്ല. സ്ത്രീകള്‍ക്ക് നേരെ അതിക്രമണം നടന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പകരം സ്ത്രീകള്‍ക്കുള്ള കല്‍പ്പനകള്‍ പുറപ്പെടുവിക്കാനാണ് സമൂഹത്തിനു താത്പര്യം. പൊതു ഇടങ്ങള്‍ മാത്രമല്ല നമ്മുടെ വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും അനാഥാലയങ്ങളും സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ചെറുക്കാന്‍ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങള്‍ നിഷേധിക്കുന്നതിന് പകരം മാറേണ്ടത് ഓരോ പുരുഷനും സ്ത്രീയോടുള്ള മനോഭാവമാണ്. പെണ്ണിനാവശ്യം സംരക്ഷകരെയല്ല. തുല്യ നീതിയാണ്. ഭയരഹിതയായി ജീവിക്കാനും യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്.