സംവിധായിക സുധ കൊങ്കാരയുടെ മകളുടെ വിവാഹം; പുത്തൻ ഗെറ്റപ്പിൽ സൂര്യ

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സൂരറൈ പൊട്രിന്റെ സംവിധായിക സുധ കൊങ്കാര പ്രസാദിന്റെ മകള്‍ ഉത്രയുടെ വിവാഹത്തില്‍ പങ്കെടുത്ത സൂര്യയുടെ ചിത്രങ്ങള്‍ വൈറല്‍. സാള്‍ട് ആന്‍ഡ് പെപ്പര്‍ താടിയും മുടി അല്‍പ്പം നീട്ടി ഹെയര്‍ ബോ വെച്ച്‌ ഒതുക്കിയുമുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

സുധ തന്റെ സഹോദരിയെ പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സൂര്യ പറഞ്ഞിരുന്നു. ചെന്നൈയില്‍ വച്ചാണ് സുധയുടെ മകള്‍ ഉത്രയും വിഘ്നേഷും വിവാഹിതരായത്. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോന്‍ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.

Related posts

Leave a Comment