ഒറ്റപ്പാലം : മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂള്‍ റിട്ട.
അധ്യാപകനാണ്. തൃശൂര്‍ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവുമാണ്. സംസ്കാരം ചൊവ്വ പകല്‍ മൂന്നിന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എല്‍എസ്‌എന്‍ ഗേള്‍സ് സ്കൂള്‍). മറ്റു മക്കള്‍: ലിജു, ലിന്റോ. മരുമക്കള്‍: ലീന (അധ്യാപിക, ഒറ്റപ്പാലം എല്‍എസ്‌എന്‍ സ്കൂള്‍ ), ടി ഐ ഇഗ്നേഷ്യസ്, നിഷ.