സംഗീത സംവിധായകന്‍ പി.സി.സുശി അന്തരിച്ചു

സംഗീത സംവിധായകന്‍ പി.സി.സുശി എന്നറിയപ്പെടുന്ന സുശീലന്‍ അന്തരിച്ചു. ഒന്നര വര്‍ഷത്തോളം അസുഖമായി കിടപ്പിലായിരുന്ന സുശി കോവിഡ് ബാധിച്ചു ഇന്നു വെളുപ്പിനെയാണ് മരണം സംഭവിച്ചത്. മുഹമ്മയിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളായിരുന്നു. തബല, കീ ബോര്‍ഡ് , ഗിറ്റാര്‍ , പാട്ട് , സംഗീത സംവിധാനം എന്നീ നിലകളില്‍ തിളങ്ങിയിരുന്ന പ്രതിഭ.

യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ വളരെയേറെ സിനിമ വര്‍ക്കുകള്‍ക്കും അത് കൂടാതെ രവീന്ദ്രന്‍ മാഷിന്റെ അസിസ്റ്റന്റായിരിക്കെ ചിത്ര ഉള്‍പ്പെടെയുള്ള അന്നത്തെ പാട്ടുകാര്‍ക്ക് പാട്ടു പാടി കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു (track നു പകരം ) ചക്രവര്‍ത്തി എന്ന സിനിമയിലെ മേശവിളക്കിന്റെ എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സുശി സംഗീതം നല്‍കിയതാണ്. തമിഴ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

Related posts

Leave a Comment