അട്ടപ്പാടി: ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ ആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്ന് പരാതി.
ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെയാണ് പരാതി. 15 വയസ്സില്‍ താഴെയുള്ള എട്ട് കുട്ടികളാണ് പരാതിക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഹോസ്റ്റലിലെ ചില കുട്ടികളില്‍ ചര്‍മ്മരോഗം കണ്ടെത്തിയിരുന്നു. ഇത് പരിശോധിക്കാനെന്ന പേരിലാണ് മറ്റ് കുട്ടികളുടെ മുന്നില്‍വച്ച് പരസ്യമായി വസ്ത്രമഴിച്ച് പരിശോധിച്ച് അപമാനിച്ചതെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നൂ.
എന്നാല്‍ കുട്ടികള്‍ക്ക് ചര്‍മ്മരോഗമുള്ളതിനാല്‍ വസ്ത്രങ്ങള്‍ മാറി ധരിക്കരുതെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.