ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക്; ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളു​മാ​യി നി​ര്‍​മാ​താ​ക്ക​ള്‍

കൊച്ചി: ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വച്ച്‌ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മാസം നടന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഡബ്ബിംഗ് വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതി എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. എന്നാല്‍ പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയ കത്തിന് ഷെയ്ന്‍ മറുപടി നല്‍കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനകം ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന ശാസനവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എത്തിയത്.
മൂന്ന് ദിവസത്തിനുള്ളില്‍ ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയോ കത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സജീവമാകേണ്ട എന്നാണ് നിര്‍മ്മാതാക്കളുടെ പൊതുവികാരം. ഇക്കാര്യം താരസംഘടനയായ അമ്മയുടെ ഭാരവാഹികളെയും അറിയിക്കും. എന്നാല്‍ ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നത് ആലോചിച്ചിട്ടില്ലെന്നാണ് ഷെയ്ന്‍ നിഗത്തോട് അടുത്ത വൃത്ത ങ്ങള്‍ പറയുന്നത്.

Related posts

Leave a Comment