കൊച്ചി: നടന് ഷെയ്ന് നിഗമിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അഭിനോതാക്കളുടെ സംഘടനയായ അമ്മയുടെയും ഫെഫ്കയുടെയും ഭാരവാഹികള്‍ യോഗം ചേര്‍ന്നു. ഷെയ്നും വെയില് സംവിധായകന് ശരത് മേനോനും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ചിത്രം പൂര്‍ത്തിയാക്കുമെന്നും ശരത് പറഞ്ഞു. സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ഡേറ്റ് ചാര്‍ട്ട് ചെയ്ത് ഫെഫ്കയ്ക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് പറഞ്ഞു. നിര്‍മാതക്കള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ എക്സ്ിക്യൂട്ടീവ് ഉടന്‍ തന്നെ യോഗം ചേരുമെന്നും ആ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന് നിഗത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചു.